Section

malabari-logo-mobile

കോഴിക്കോട് വൈദ്യുതി പോസ്റ്റ് ശരീരത്തിലേക്ക് വീണ് 5ാം ക്ലാസുകാരന്‍ മരിച്ചു

HIGHLIGHTS : കോഴിക്കോട്: വൈദ്യുതി പോസ്റ്റ് ശരീരത്തിലേക്ക് വീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു.കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആ...

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് ശരീരത്തിലേക്ക് വീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു.കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആതിഷ് (10)ആണ് മരിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന ഉപയോഗശൂന്യമായ വൈദ്യുതി പോസ്റ്റാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ ദേഹത്തേക്ക് വീണത്.

സ്‌കൂള്‍ ബസ് പുറകോട്ടെടുക്കുന്നതിനിടെ പോസ്റ്റിലിടിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്‌ററ് വീഴുകയുമായിരുന്നു. ബോധരഹിതനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളുള്‍പ്പെടെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!