Section

malabari-logo-mobile

നിപ;കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം;കളക്ടര്‍

HIGHLIGHTS : കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ക...

കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കളക്ടര്‍. ജില്ലാ കോടതി സൂപ്രണ്ട് നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ത്തിവെക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടിരിക്കുന്നത്.

sameeksha-malabarinews

നിപ ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ഒരാഴ്ചത്തേക്ക് അവധിയെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!