കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കി

naushad-606266കോഴിക്കോട്: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കി. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇന്നലെയാണ് ഉത്തരവിറങ്ങിയത്.

ഓട്ടോ തൊഴിലാളിയായ നൗഷാദ് വീട്ടിലേക്ക് വരുന്ന വഴിയാണ് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ അതില്‍ കുടുങ്ങിയത് കണ്ടത്. ഇത്കണ്ട് ഉടന്‍ തന്നെ അവരെ രക്ഷിക്കാനിറങ്ങിയ നൗഷാദും അപകടത്തില്‍പ്പെടുകയായിരുന്നു. ആന്ധ്ര സ്വദേളികളായ ഭാസ്‌കര, നരസിംഹം എന്നി രണ്ട് തൊഴിലാളികളും നൗഷാദിനൊപ്പം മാന്‍ഹോളിലെ വിഷപുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. 2015 നവംബര്‍ 26 നാണ് അപകടം സംഭവിച്ചത്.

നൗഷാദിന്റെ ഭാര്യ സഫ്രീന ബികോം ബിരുദം നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top