കോഴിക്കോട് ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

30-accident-logoകോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മഹാരാഷ്ട്രാ സ്വദേശി മരിച്ചു. മല്‍സ്യവുമായി പോകുന്ന ലോറിയും എതിരെ വന്ന ലോറിയുമാണ് ചെറുവണ്ണൂരിനടുത്ത് മോഡേല്‍ ബസാറില്‍ കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആറേകാലോടെയാണ് അപകടമുണ്ടായത്. മരിച്ച ആള്‍ എംഎച്ച് 10 ഇസെഡ് 3157 നമ്പര്‍ ലോറിയിലെ ഡ്രൈവറാണ്. മല്‍സ്യവും കയറ്റി അമിത വേഗതയില്‍ പോവുകയായിരുന്ന കെഎല്‍ 56 5937 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയതെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ നല്‍കിയ മൊഴി.

അപകടം ഉണ്ടായ ഉടനെ തന്നെ പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ പേരു വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top