കൊടുവള്ളിയില്‍ മുസ്ലിംലീഗില്‍ പൊട്ടിത്തെറി: മണ്ഡലം സെക്രട്ടറി ഇടത്‌ സ്ഥാനാര്‍ത്ഥിയാകും

Untitled-1 copyകോഴിക്കോട്‌: കൊടുവള്ളിയില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗ്‌സ്ഥാനാര്‍ത്ഥിക്കെതിരെ വിമിത നീക്കത്തെതുടര്‍ന്ന്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ കാരാട്ട്‌ റസാഖ്‌ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. കാരാട്ട്‌ റസാഖുമായി ഇടത്‌ മുന്നണി പ്രാഥമിക ചര്‍ച്ചനടത്തി. ഗള്‍ഫ്‌ വ്യവസായിയുടെ സ്വാധീനത്തിന്‌ വഴങ്ങിയാണ്‌ സംസ്ഥാന നേതൃതവം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും കാരാട്ട്‌ റസാഖ്‌ പറഞ്ഞു.

മണ്ഡലം കമ്മിറ്റിയുമായി ആലോചിക്കാതെയാണ്‌ സംസ്ഥാന നേതൃത്വം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എംഎം റസാഖ്‌ മാസ്‌റ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ്‌ കൊടുവള്ളിയിലെ ഒരു വിഭാഗം ലീഗ്‌ പ്രവര്‍ത്തകരുടെ പരാതി. ഇതിനെ തുടര്‍ന്നാണ്‌ കൊടുവള്ളി ലീഗ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട്‌ റസാഖിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ഈ വിഭാഗം തീരുമാനിച്ചത്‌. പാര്‍ട്ടി പദവികള്‍ രാജിവെച്ച്‌ കാരാട്ട്‌ റസാഖ്‌ താന്‍ സ്വതന്ത്രനായി മത്സരിക്കുകയാണെന്നും പ്രഖ്യാപിച്ചു.

വിമതനായി മത്സരിക്കുമെന്ന്‌ കാരാട്ട്‌ റസാഖ്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ഇടതുനേതാക്കളുമായി ചര്‍ച്ചനടത്തുകയായിരുന്നു. കാന്തപുരം എ പി വിഭാഗത്തിന്റെ പിന്തുണയും കാരാട്ട്‌ റസാഖിന്‌ ഉള്ളതായാണ്‌ റിപ്പോര്‍ട്ട്‌.

Related Articles