കോഴിക്കോട്ടുനിന്ന് ഇത്തവണയും ഹജ്ജ് വിമാനമില്ല

കൊണ്ടോട്ടി: നവീകരണം പൂര്‍ത്തിയായ കരിപ്പുര്‍ വഴി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്ര അനുവദിക്കണമെന്ന കേരളത്തിന്റെ ആവിശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.
കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്കായി പുറത്തിറക്കിയ ടെന്‍ഡര്‍ വിജ്ഞാപനത്തില്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജ് വിമാന സര്‍വ്വീസ് നടത്തുനന എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ കോഴിക്കോടിന്റെ പേരില്ല.
നെടുമ്പാശ്ശേരി വിമാനത്താവളമാണ് കേരളത്തിലെ ഒരു കേന്ദ്രം. ഓഗസ്‌ററ് എട്ടുമുതലാണ് യാത്ര ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം, മാഹി, ലക്ഷദീപ് എന്നിവടങ്ങളില്‍ നിന്നുള്ള 11,580 തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം.
സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5വരെയുള്ള ദിവസങ്ങളിലാണ് മടക്കയാത്ര നിശ്ചയിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top