Section

malabari-logo-mobile

എത്തിനിക് ആര്‍ട്ട്‌ കൗൺസിൽ ഓഫ്ഇന്ത്യക്ക് തുടക്കമായി

HIGHLIGHTS : കോഴിക്കോട് :എത്തിനിക് ആര്‍ട്ട്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയിലുള്ള ഗോത്ര കലകളെയും ഗോത്ര സംസ്ക്കാരങ്ങളെയും അന്താര...

കോഴിക്കോട് :എത്തിനിക് ആര്‍ട്ട്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയിലുള്ള ഗോത്ര കലകളെയും ഗോത്ര സംസ്ക്കാരങ്ങളെയും അന്താരാഷ്ട്ര വേദികളിൽ എത്തിക്കുന്നതിനും അവയുടെ പ്രചാരണത്തിനും പരിരക്ഷണത്തിനും ,പഠനത്തിനും പ്രാമുഖ്യo കൊടുത്തുകൊണ്ടുമാണ് എത്തിനിക് ആര്ട്ട് കൗൺസിൽ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത് .ഇന്ത്യയിൽ തന്നെ ഇത്തരം ഒരു കമ്പനി ഇതാദ്യമായാണ് പ്രവർത്തനം ആരംഭിക്കുന്നത് .

അന്യം നിന്നുപോയേക്കാൻ  സാധ്യതയുള്ള ഗോത്ര കലകളുടെ സംരക്ഷണത്തിനും അവ അടുത്ത തലമുറക്കുവേണ്ടി പകർന്നു നൽകുന്ന പദ്ധതികൾക്കുമാണ് കമ്പനി പ്രാമുഖ്യ൦ നൽകുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രമുഖ തിറയാട്ട കലാകാരൻ ശ്രീ മൂർക്കനാട് പീതാംബരൻ അഭിപ്രായപ്പെട്ടു .ഫോക്‌ലോറിസ്റ്റുകളായ ഡോ ;കെ .എം .അരവിന്ദാകഷന്‍,ഡോ ;കെ . ആർ .പ്രിയ ,ഗുരുവായൂരപ്പൻ കോളേജിലെ റിട്ടേർഡ് പ്രിൻസിപ്പൽ ഡോ.മാധവിക്കുട്ടി ,കവിയും എഴുത്തുകാരനും സാമൂഹിക പ്രവത്തകനുമായ എം .എം .സചീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . കേരളത്തിൽ കൊച്ചി ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!