കോഴിക്കോട് കാട്ടാന നാട്ടിലിറങ്ങി

കോഴിക്കോട്: കാട്ടാന നാട്ടിലിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കോഴിക്കോട് തോട്ടുമുക്കത്താണ് കാട്ടനയിറങ്ങിയത്. ഇന്ന് രാവിലെയാണ് ജനവാസ കേന്ദ്രത്തില്‍ ആനയെ കണ്ടത്. പൊതുവെ ഒരു തരത്തിലുള്ള വന്യമൃഗങ്ങളും എത്താത്ത ഒരു മേഖലയാണിത്.

കഴിഞ്ഞദിവസം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനില്‍ മൂന്ന് ആനകള്‍ ഇറങ്ങി വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിലെ ഒരാന കൂട്ടംതെറ്റി പുഴകടന്ന് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആന വന്ന വഴിയിലെല്ലാം വ്യാപകമായ രീതിയില്‍ കൃഷി നശിപ്പിച്ചിട്ടുമുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുളള ശ്രമം തുടരുകാണ്.

Share news
error: Content is protected !!
Scroll to Top