നാടകോത്സവം നാലാം ദിനത്തിലേക്ക്‌ ; ആവേശം മാനംമുട്ടെ

കോഴിക്കോട്ടെ നാടകപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ദേശീയ നാടകോത്സവം നാലാം ദിനത്തിലേക്ക്‌. കളിയരങ്ങ്‌ മൂന്നാംദിനം പിന്നിടുമ്പോള്‍ മനം നിറഞ്ഞ്‌ കാണികളും ആസ്വാദക സ്‌നേഹം

NJAYARAZHCHA (THE SUNDAY)കോഴിക്കോട്ടെ നാടകപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ദേശീയ നാടകോത്സവം നാലാം ദിനത്തിലേക്ക്‌. കളിയരങ്ങ്‌ മൂന്നാംദിനം പിന്നിടുമ്പോള്‍ മനം നിറഞ്ഞ്‌ കാണികളും ആസ്വാദക സ്‌നേഹം നുകര്‍ന്ന്‌ അണിയറപ്രവര്‍ത്തകരും.

NJAYARAZHCHA (THE SUNDAY)4ഇന്നലെ അരങ്ങേറിയ ഷൈജു അന്തിക്കാടിന്റെ ‘ ഞായറാഴ്‌ച ‘ എന്ന നാടകം വിവാദങ്ങള്‍ക്കപ്പുറം കാണികളെ ചിന്തിക്കുന്നതിനും പ്രതികരിക്കുന്നതിനും പ്രേരിപ്പിക്കുന്നതായിരുന്നു. സമൂഹത്തില്‍ നടക്കുന്ന എല്ലാ കൊളളരുതായ്‌മകളുടെയും ഉത്തരവാദിത്തം നന്മ-തിന്മകളുടെ പ്രതിബിംബങ്ങള്‍ക്കു മേല്‍ കെട്ടിവയ്‌ക്കുന്ന പൊതുസമൂഹത്തിനെതിരെ ശക്തമായ ഒരു താക്കീത്‌ ഈ നാടകം മുന്നോട്ടുവയ്‌ക്കുന്നു.അമല്‍ രാജ്‌ ദേവിന്റെ ‘ ORE ORU THANAL-11ഒരേയൊരു തണല്‍ ‘, ഡോ. എസ്‌. താനിന്‍ലീമയുടെ ‘റിക്ഷ ആന്റ്‌ ഗണ്‍ ‘ എന്നിവയും ഏറെ ശ്രദ്ധ നേടി.
ഓരോ നാടകത്തിന്റെയും അണിയറക്കാരുമായി സംവദിക്കാനുളള മുഖാമുഖം പരിപാടിക്ക്‌ അവേശത്തോടെയാണ്‌ ആസ്വാദകര്‍എത്തുന്നത്‌. ശാന്താദേവി സ്റ്റേജില്‍ ഇന്നലെ നടന്ന മുഖാമുഖത്തില്‍ കാവാലം നാരായണപ്പണിക്കര്‍, നീലം മാന്‍സിങ്‌ ചൗധരി, ടി. ആരോമല്‍, ഹസീം അമരവിള എന്നിവര്‍ പങ്കാളികളായി.

NJAYARAZHCHA (THE SUNDAY)7ഇന്ന്‌ (ഫെബ്രുവരി 19) ന്‌ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ ഡോ. എസ്‌. താനിന്‍ലീമ, അമല്‍രാജ്‌ ദേവ്‌, ഷൈജു അന്തിക്കാട്‌ എന്നിവര്‍ പങ്കെടുക്കും. സമകാലീന നാടകങ്ങളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ തുറന്ന ചര്‍ച്ചയ്‌ക്ക്‌ വേദിയൊരുക്കി. പ്രഫ. ചന്ദ്രദാസന്‍, വി.എന്‍. വിനോദ്‌ എന്നിവര്‍ സെമിനാര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.
ഇന്ത്യന്‍ നാടകങ്ങളില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സമ്മേളനം എന്ന വിഷയത്തില്‍ ഇന്ന്‌ സെമിനാര്‍ നടക്കും. ഇ.പി. രാജഗോപാലന്‍, ഡോ. വളളിക്കാവ്‌ മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുക്കും.
ദേശീയ നാടകോത്സവത്തിന്റെ ഭാഗമായി ശാന്താദേവി സ്റ്റേജില്‍ ദിവസവും നടക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിനും നല്ല പ്രതികരണമാണുള്ളത്‌. നാടക പാത- ടി.പി ഗോപാലന്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം വേദിയില്‍ നടന്നു.

ലളിത്‌ വചാനിയുടെ നാടക്‌ ജാരീ ഹേ, മിഹ്‌റാജുര്‍റഹ്‌്‌മാന്‍ ബറുവയുടെ ദി നൈന്‍ മന്‍ത്‌സ്‌, എ.വി ശശിധരന്റെ അഭിനേത്രി, കാവാലം നാരായപ്പണിക്കരെക്കുറിച്ച്‌ ശിവ മേനോന്‍ തമ്പി സംവിധാനം ചെയ്‌ത ഡോക്യുമെന്ററി എന്നിവയാണ്‌ വരും ദിനങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍. തൃശൂര്‍ തിയേറ്റര്‍ കണക്ട്‌ പെര്‍ഫോമിങ്‌ ആര്‍ട്‌സ്‌ സൊസൈറ്റിയാണ്‌ ഇവ പ്രദര്‍ശനത്തിനെത്തിക്കുന്നത്‌.