Section

malabari-logo-mobile

കോഴിക്കോട് തിരൂര്‍ സ്വദേശിയായ കടല വില്‍പ്പനക്കാരന്റെ മരണം; കൊലപാതകമെന്ന് സൂചന

HIGHLIGHTS : കോഴിക്കോട് : കടലവില്‍പ്പനക്കാരനായ യുവാവിനെ കോഴിക്കോട് സൗത്ത് ബീച്ചില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാ...

കോഴിക്കോട് : കടലവില്‍പ്പനക്കാരനായ യുവാവിനെ കോഴിക്കോട് സൗത്ത് ബീച്ചില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തിരൂര്‍ മാവുകുന്നേല്‍ സ്വദേശി മുണ്ടേക്കാട് വീട്ടില്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍ ആലി (ആലിക്കൂട്ടി – 35) യെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരവരെ ഇയാളെ പരിസരത്ത് കണ്ടിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് ഉന്തുവണ്ടിയില്‍ കടലകച്ചവടം നടത്തുന്നയാളാണ് ആലി. വര്‍ഷങ്ങളായി ഇയാള്‍ കോഴിക്കോട്ട് തന്നെയാണ് താമസിക്കുന്നത്. താമസസ്ഥലത്തുനടുത്തു തന്നെയുള്ള തേങ്ങാവ്യാപാരം നടത്തുന്ന കെട്ടിടത്തിലാണ് ഇയാള്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹതയേറുന്നുണ്ടെന്ന് പോലീസ് പറയുന്നു. മുഖത്ത് മാരകമായ മുറിവേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടി കിടന്നിരുന്നു.

sameeksha-malabarinews

അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാള്‍ മരിച്ചു കിടക്കുന്നതായ വിവരം പൊലീസ് കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട് ടൗണ്‍ സിഐ ഭരതന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടത്തുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!