Section

malabari-logo-mobile

മാപ്പ്‌ പറയാന്‍ ആവശ്യപ്പെട്ട എം കെ രാഘവന്‍ എംപിക്ക്‌ കളക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ്‌ പോസ്‌റ്റ്‌ ചെയ്‌ത്‌ മറുപടി

HIGHLIGHTS : കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ തന്നെ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പു പറയണമെന്ന എംകെ രാഘവന്‍ എംപിക്ക് കുന്നംകുളത്തിന്റെ മാപ്പ പോസ്റ്റ് ചെയ്ത് കളക്ടര്...

prashanthകോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ തന്നെ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പു പറയണമെന്ന എംകെ രാഘവന്‍ എംപിക്ക് കുന്നംകുളത്തിന്റെ മാപ്പ പോസ്റ്റ് ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്തിന്റെ മറുപടി. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസം നില്‍ക്കുന്നുവെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചിരുന്നു.

കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എം പി വ്യക്തമാക്കിയിരുന്നു. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി നിയമനടപടിക്ക് ഒരുങ്ങുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

sameeksha-malabarinews

പി ആര്‍ ഡി വഴി ഇത്തരത്തിലുള്ള വാര്‍ത്ത കളക്ടര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയെന്നും, ഇതിനെതിരെ പാര്‍ലന്ററി നടപടികളുമായും സൈബര്‍ സെല്ലില്‍ കേസുമായും മുന്നോട്ടു പോകുമെന്നും എം കെ രാഘവന്‍ എം പി പറഞ്ഞു. ജില്ലാ കളക്ടര്‍ പ്രശാന്തിനെ പോലെ അപക്വമായി പെരുമാറുന്ന ഐഎഎസ് കാര്‍ വേറെ ഉണ്ടാകില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസ്സം നില്‍ക്കുകയാണെന്നും പരാമര്‍ശം പിന്‍വലിച്ച് കളക്ടര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!