കോഴിക്കോട് കളക്ടറേറ്റില്‍ തീപിടുത്തം

കോഴിക്കോട്: കളക്ടറേറ്റ് ഓഫീസില്‍ തീപിടുത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലായി സ്ഥിതി ചെയ്യുന്ന തപാല്‍ വകുപ്പന്റെ ഓഫീസിലാണ് തീപിടിച്ചത്. ഇവിടെനിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തപാല്‍ വകുപ്പിന്റെ ഫയലുകള്‍ കത്തിനിശിച്ചിട്ടുണ്ട്.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top