കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്:കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മലപ്പുറം ഓമനൂര്‍ സ്വദേശി വിനു, ചെറുവാടി സ്വദേശി പുല്‍പ്പറമ്പില്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ അപകടം സംഭവിച്ചത് കല്ല് വെട്ടുന്നതിനിടെ കൂട്ടിയിട്ട മണ്‍കൂന തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ വിവരം ചുറ്റുവട്ടത്തുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയായിരുന്നു.

അതെസമയം ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് താമരശേരി തഹസില്‍ദാര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഈ പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെ കുറിച്ച് പരിശോധന നടത്തുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

Related Articles