HIGHLIGHTS : Calicut Bar Association Onam celebration
കോഴിക്കോട് :കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഓണാഘോഷം കവി രഘുനാഥന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രളയം,ഉരുള്‍പൊട്ടല്‍ തുടങ്ങി പലവിധ ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും അതിനെയെല്ലാം നാം മറികടക്കുന്നത് ഓണം പോലുള്ള ആഘോഷങ്ങളിലൂടെയാണ് . ‘ഒന്നിച്ചുണ്ണാം’ എന്ന സന്ദേശവുമായി കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഓണമാഘോഷിക്കുമ്പോള്‍ എല്ലാ മലയാളികള്‍ക്കും ഈ നന്മയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങാം എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് . അഡ്വ എം .ജെ അശോകന്‍ അധ്യക്ഷത വഹിച്ചു .സെക്രട്ടറി ശ്രീകാന്ത് സോമന്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി. രാജേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി തുടര്‍ന്ന്
ഓണസദ്യയും,ന്യായാധിപരും അഭിഭാഷകരും തമ്മിലുള്ള
വടംവലി മത്സരവും, മലയാളി മങ്കമത്സരവും, ഗാനമേളയും നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു