കരിപ്പൂര്‍ വിമാനത്താവളത്തില്‍ 15 കിലോ കുങ്കുമപ്പൂവ്‌ പിടികൂടി

download (1)കുണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 15 കിലോ കുങ്കുമപ്പൂവ്‌ പിടികൂടി. കാസര്‍കോട്‌ സ്വദേശികളില്‍ നിന്നാണ്‌ കുങ്കുമപ്പൂ പിടികൂടിയത്‌. വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ കുങ്കുമപ്പൂ പിടികൂടിയത്‌.

ഇന്ന്‌ രാവിലെ ആറുമണിക്ക്‌ ഷാര്‍ജ വിമാനത്തിലെത്തിയ രണ്ട്‌ യുവാക്കളില്‍ നിന്നാണ്‌ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുങ്കുമപ്പൂ പിടികൂടിയത്‌. 27 ലക്ഷം രൂപ വിലവരുന്നതാണ്‌ കുങ്കുമപ്പൂ എന്ന്‌ അധികൃതര്‍ അറിയിച്ചു.

അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്‌തുവരികയാണ്‌.

Share news
error: Content is protected !!
Scroll to Top