സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജിയുടേത്:ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ധമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുമായിബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് എ ജിയുടെ ഓഫിസില്‍ നിന്നാണെന്ന് ധനമന്ത്രി തോമസ് ഐസക്.

‘സി.എ.ജി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഗവര്‍ണര്‍ വഴി നിയമസഭയില്‍ സമര്‍പ്പിച്ചതിന് ശേഷമേ സി.എ.ജി ഇത് പുറത്തുവിടാന്‍ പാടുള്ളുവെന്ന് നിയമമുണ്ട്. എന്നാല്‍ സര്‍ക്കാരിലാരും ഇത് നോക്കാന്‍ പാടില്ല എന്നൊന്നുമില്ല. അത്തരത്തില്‍ തെറ്റിധാരണയുണ്ടാക്കുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതിനിടയിലാണ് വീണ്ടും ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ധനവകുപ്പ് സെക്രട്ടറി ഇത് കരടാണോ അന്തിമമാണോ എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇതിനെല്ലാമുള്ള അവകാശമുണ്ട്. അല്ലാതെ സര്‍ക്കാരിലെ ആരും ഇത് നോക്കാന്‍ പാടില്ലെന്നൊന്നുമില്ല”, തോമസ് ഐസക് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top