സി.ജി.ടി.എ പ്രതിഭാ പുരസ്‌കാരം കെ.ശിവകുമാറിന്

കോഴിക്കോട്: ഈ വര്‍ഷത്തെ സി.ജി.ടി.എ പ്രതിഭാ പുരസ്‌കാരം കെ.ശിവകുമാറിന്.ഹയര്‍ സെക്കണ്ടറി ഭൂമിശാസ്ത്ര അധ്യാപന മേഖലയില്‍ ഡിജിറ്റല്‍ വിഭവ നിര്‍മാണത്തിനും ഭൂമിശാസ്ത്ര ക്ലാസ് മുറികളെ ഡിജിറ്റല്‍വല്‍ക്കരിക്കാനും ഊര്‍ജ്ജം പകരുന്ന ഇടപെടലുകള്‍ നടത്തുന്ന കെ.ശിവകുമാറിനാണ് 2019 വര്‍ഷത്തെ പ്രതിഭാ പുരസ്‌കാരം.

പാലക്കാട് ജില്ലയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോട്ടായിയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഭൂമിശാസ്ത്ര അധ്യാപകനായ കെ.ശിവകുമാര്‍ ഭൂമി ശാസ്ത്ര അധ്യാപന മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കുന്നത്.

21 വര്‍ഷമായി അധ്യാപന മേഖലയില്‍ സജീവമായ കെ.ശിവകുമാര്‍ ജ്യോഗ്രഫി സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം കൂടിയാണ്.പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ സ്‌കൂള്‍, നിലമ്പൂര്‍ പലേമാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles