Section

malabari-logo-mobile

ഉപതെരഞ്ഞെടുപ്പ്:വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

HIGHLIGHTS : By-election: Local holidays for educational and government institutions

മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേതല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍

പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ജൂലൈ 20നും വോട്ടെടുപ്പ് ദിവസമായ 21നും വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിക്കുള്ളില്‍ വരുന്ന സര്‍്ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 21നും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രാദേശികാവധി പ്രഖ്യപിച്ച് ഉത്തരവിറക്കി.

sameeksha-malabarinews

പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചിത വാര്‍ഡിലെ വോട്ടറാണെന്ന്് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്‌റ്റേഷനില്‍ തന്നെ വോട്ടുചെയ്യാനുള്ള അനുമതി അതത് സ്ഥാപന മേധാവികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!