Section

malabari-logo-mobile

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫിനു മുന്നേറ്റം

HIGHLIGHTS : by-election; Advancement for LDF

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്നേറ്റം. സംസ്ഥാനത്തെ ഇരുപത് തദ്ദേശ വാര്‍ഡുകളില്‍ നടന്ന വോട്ടെടുപ്പില്‍ 72.98% പേരാണ് വോട്ടു ചെയ്തത്. പത്തു ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്നു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പത്തിടങ്ങളിൽ എൽഡിഎഫും 9 ഇടങ്ങളിൽ യു ഡി എഫും ഒരിടത്ത് ബി ജെ പി യും വിജയിച്ചു. കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 എൽഡിഎഫിനാണ്. മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് – പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി.

sameeksha-malabarinews

വാര്‍ഡുകളും ലീഡ് നിലയും:-

മലപ്പുറം- മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് സ്വത്രന്തന്‍, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നാംപടി എല്‍ഡിഎഫ്, മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലെ കിഴക്കേതല യുഡിഎഫ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് യുഡിഎഫ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം-സ്വത്രന്തന്‍.

കൊല്ലം- ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര യുഡിഎഫ്, ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട് ബിജെപി. ആലപ്പുഴ-പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി-എല്‍ഡിഎഫ്. കോട്ടയം-കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ എല്‍ഡിഎഫ്. ഇടുക്കി- വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ അച്ചന്‍ കാനം യുഡിഎഫ്, രാജകുമാരി ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ എല്‍ഡിഎഫ. എറണാകുളം-ആലുവ മുനിസിപ്പല്‍ കൗണ്‍സിലിലെ പുളിഞ്ചോട് -യുഡിഎഫ്. തൃശ്ശൂര്‍-കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത് പടി-എല്‍ഡിഎഫ്. പാലക്കാട്-തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി എല്‍ഡിഎഫ്. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് എല്‍ഡിഎഫ്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലിലെ തോയമ്മല്‍ എല്‍ഡിഎഫ്, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ-യുഡിഎഫ്, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ-യുഡിഎഫ്, കുമ്പള ഗ്രാമപഞ്ചായത്തിലെ പെര്‍വാഡ് എല്‍ഡിഎഫ്, കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ആടകം-സ്വതന്ത്രന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!