Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ‘വെണ്ണ പഴം’ വിരിഞ്ഞു

HIGHLIGHTS : 'Butter fruit' has blossomed in Parapanangadi

ഹംസ കടവത്ത്
പരപ്പനങ്ങാടി : നൂറു കണക്കിന് ഔഷധ സസ്യങ്ങള്‍ വിളഞ്ഞു നില്‍ക്കുന്ന മുല്ലേ പാട്ട് അബ്ദുറസാഖിന്റെ ഔഷധ ഉദ്യാനത്തില്‍ ബട്ടര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന വെണ്ണ പഴവും വിരിഞ്ഞു. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വിളയുന്ന ഈ പഴം കേരളത്തില്‍ അപൂര്‍വ കാഴ്ച്ചയാണ്.

സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ് ജേതാവുകൂടിയായ കൃഷിയെ ജീവിത തപസ്യയാക്കിയ അബ്ദു റസാഖിന്റെ നിരന്തര കാത്തിരിപ്പിനൊടുവിലാണ് വെണ്ണ പഴം മൊട്ടിട്ടതും നൂറു മേനി വിളഞ്ഞതും. ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ എന്ന ബട്ടര്‍ ഫ്രൂട്ട്. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ പഴത്തില്‍ മാംസ്യം 4% വരെയും , കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമമാണന്ന് കൃഷി അധ്യാപനത്തിനായി ജീവിതം പോരാട്ടമാക്കിയ റസാഖ് പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്നാണ് ഈ പഴം ഇന്ത്യയിലെത്തുന്നത്.

sameeksha-malabarinews

തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു. എല്ലാം വളരാന്‍ മണ്ണ് പാകപെട്ടു കിടക്കുന്ന കേരളത്തിന്റെ തീര പ്രദേശത്തും ഇത് വിളയിച്ച് കാണിച്ചു കൊടുക്കണമെന്ന റസാഖിന്റെയും കുടുംബത്തിന്റെയും വാശിക്ക് മുന്നില്‍ പരപ്പനങ്ങാടി ഹെര്‍ബല്‍ ഗാര്‍ഡനില്‍ വെണ്ണ പഴം മുളപൊട്ടുകയായിരുന്നു.

അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ ‘എ’ ‘ബി’എന്നിങ്ങനെ തിരിച്ചിരിക്കുന്നതായും. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാനെന്നും റസാഖ് വിശദീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!