HIGHLIGHTS : A trap was set to catch the tiger; The young man who came to catch the chicken fell into the net
ഉത്തര്‍പ്രദേശില്‍ പുലിയെ പിടികൂടാന്‍ ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത് കോഴിയെ പിടിക്കാനെത്തിയ യുവാവ്. പുലിയെ ആകര്‍ഷിക്കാന്‍ ഇരയായി പൂവന്‍കോഴിയെ കൂട്ടില്‍ ഇട്ടിരുന്നു. കോഴിയെ പിടികൂടാന്‍ ഇയാള്‍ കൂട്ടില്‍ കയറിയപ്പോള്‍ അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
യുവാവ് കൂട്ടില്‍ നിന്ന് തന്നെ മോചിപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ഗ്രാമത്തിലെ ജനവാസ മേഖലകളില്‍ പുലിയെ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പുള്ളിപ്പുലികള്‍ ഇറങ്ങുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെയാണ് പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചതെന്ന് വനംവകുപ്പ് ഓഫീസര്‍ രാധേശ്യാം എഎന്‍ഐയോട് പറഞ്ഞു.
തുടക്കത്തില്‍ പുലിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#WATCH | Uttar Pradesh: A man got stuck in a cage, installed to nab a leopard, in Basendua village of Bulandshahr dist. Forest Dept says that the man had entered the cage to get a rooster that was kept there as bait for the leopard.
(Video: viral video confirmed by Forest Dept) pic.twitter.com/8ujj23I2AO
— ANI UP/Uttarakhand (@ANINewsUP) February 24, 2023
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു