Section

malabari-logo-mobile

തിരൂരില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

HIGHLIGHTS : Bus workers on strike in Tirur

തിരൂര്‍ :സി ഐ ടി യു കൊടികള്‍ നഗരസഭാ ജീവനക്കാര്‍ നശിപ്പിച്ചതിനെതിരെ ബസ് തൊഴിലാളികള്‍ തിരൂരില്‍ മിന്നല്‍ പണിമുടക്ക് നടത്തി.

ബസ് തൊഴിലാളി യൂണിയന്‍ സി ഐ ടി യു തിരൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരൂര്‍ ബസ്സ്റ്റാന്റില്‍ കെട്ടിയ സിഐടിയു കൊടികളാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ വലിച്ചു കീറി നശിപ്പിച്ചത്. ശനിയാഴ്ച ബസ് സ്റ്റാന്റില്‍ നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടികളാണ് നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. വെള്ളി പകല്‍ 11 മണിയോടെയാണ് സംഭവം.

sameeksha-malabarinews

കൊടികളും ബോര്‍ഡും വലിച്ചു കീറി നഗരസഭാ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ ബസ് തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. ഇതോടെ തിരൂര്‍ സ്റ്റാന്റില്‍ നിന്നും ബസ് സര്‍വ്വീസ് നിലച്ചു. തുടര്‍ന്ന് തിരൂര്‍ എസ് ഐ സ്ഥലത്തെത്തി ഇരുവിഭാഗവുമായും ചര്‍ച്ച നടത്തി. കൊടികള്‍ തൊഴിലാളികള്‍ക്ക് തിരിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!