Section

malabari-logo-mobile

ബസുകളില്‍ ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധം

HIGHLIGHTS : തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ യാത്ര സൗകര്യം എല്ലാ ബസുകളിലും ഏര്‍പ്പെടുത്തണമെന്ന് ഗതാഗതമന്ത്രാലയം. ഇതിനായി മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗ...

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ യാത്ര സൗകര്യം എല്ലാ ബസുകളിലും ഏര്‍പ്പെടുത്തണമെന്ന് ഗതാഗതമന്ത്രാലയം. ഇതിനായി മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്ത്(ജിഎസ്ആര്‍ 959(ഇ)27-12-19 )മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ബസ്സുകളിലെ സീറ്റുകളില്‍ മുന്‍ഗണന, സൂചകങ്ങള്‍ എന്നിവയ്ക്കു പുറമെ ക്രച്ചസ്/വടി/വാക്കര്‍,കൈവരി/ഊന്ന് എന്നിവ ബസുകളില്‍ ഏര്‍പ്പെടുത്തണം.

sameeksha-malabarinews

കൂടാതെ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമുള്ള സൗകര്യവും ഉറപ്പാക്കണം. ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടീഫിക്കറ്റ് നല്‍ക്കുന്ന സമയത്ത് ഈ സൗകര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും പരിശോധിക്കും.

പുതിയ ചട്ടം മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!