HIGHLIGHTS : Bus runs into vehicles and people; four dead
മുംബൈയില്‍ ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരുക്കേറ്റു. കുര്‍ള റെയില്‍വേ സ്റ്റേഷനടുത്ത് എസ്.ജി.ബാര്‍വെ മാര്‍ഗില്‍ രാത്രി 9.50നാണ് സംഭവം. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
500 മീറ്ററോളം ഓടിയ ശേഷം ശിവ്ദര്‍ശന്‍ വിഹാര്‍ സൊസൈറ്റിയുടെ ഗേറ്റിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു