കൊയിലാണ്ടിയില്‍ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top