
കാസർഗോഡ്: ശബരിമല ദർശനം കഴിഞ്ഞ് അയ്യപ്പ ഭക്തർ മടങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരു തീർഥാടകന് ദാരുണാന്ത്യം. ഹരീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു.
ചിറ്റാരിക്കാൽ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്. മൈസൂരുവിനു സമീപമുള്ള ചുഞ്ചുഗട്ട സാലിഗ്രാമത്തിൽ നിന്നുള്ള അയ്യപ്പൻമാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
പരിക്കേറ്റ 33 പേരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും മൂന്ന് പേരെ ചെറുപുഴ ലീഡേഴ്സ് ആശുപത്രിയിലും നാല് പേരെ പരിയാരം മെഡിക്കൽ കോളജിലും രണ്ട് പേരെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



