പരപ്പനങ്ങാടിയില്‍ ബസ്സ് ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പരപ്പനങ്ങാടി: ബസ്സ് ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അയ്യപ്പന്‍കാവ് കെപിഎച്ച് റോഡില്‍ മേത്തലപ്പറമ്പത്ത് സാബിറ(40)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10.45 ഓടെ കൊടപ്പാളിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഭര്‍ത്താവ് സെയ്ദലവിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബസ് ബൈക്കിന് പിറകിലിടിച്ച് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top