കുറ്റിപ്പുറം: തൃക്കണാപുരം റസ്‌ക്യൂ ഹോം പരിസരത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്.
അതെസമയം ബസ് യാത്രക്കാര്‍ സാരമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന മെഹനാസാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ വേഗതയില്‍ എത്തിയ ലോറി ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് എന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഫ്രണ്ട് ക്യാബിന്‍ തകര്‍ന്നു.
സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ പരിക്കേറ്റ ബസിലെ യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




