ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു;29 മരണം

ദില്ലി: ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്നാണ് വിവരം. ബസ് കൈവരിയില്‍ തട്ടി 20 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

Related Articles