താനൂര്‍ മേല്‍പ്പാലത്തില്‍ അപകടക്കെണിയൊരുക്കി ഇരുമ്പ് റാഡര്‍

താനൂര്‍: ദേവധാര്‍ മേല്‍പ്പാലത്തിന് മുകളില്‍ അടര്‍ന്നു നില്‍ക്കുന്ന ഇരുമ്പ് പട്ട അപകടക്കെണിയാകുന്നു. മേല്‍പ്പാലത്തിലെ സ്പാനുകള്‍ക്കിടയിലെ ഇരുമ്പ് പട്ട പൊന്തിനിന്നില്‍ക്കുന്നത് നിരവധി അപകടങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ ഇൗ ഇരുമ്പ് പട്ട ഉയര്‍ത്തി ഇതിനുമുകളില്‍ ചുകന്ന തുണിചുറ്റി അപകട സൂചന നല്‍കിയിരിക്കുകയാണ്.

ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ മേല്‍പ്പാലത്തില്‍ ഇതുമൂലം അപകടങ്ങള്‍ പതിവാണ്.

അധികൃതര്‍ ഉടന്‍തന്നെ ഇതില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് തന്നെ വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും വാഹനയാത്രക്കാരും.

Related Articles