അടച്ചിട്ട വീട്ടില്‍ മോഷണം, ഏഴേമുക്കാല്‍ പവനും 74,000 രൂപയും കവര്‍ന്നു

വടകര: മണിയൂര്‍ കുന്നത്തുകര ഉല്ലാസ് നഗറില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. ഏഴേ മുക്കാല്‍ പവന്‍ സ്വര്‍ണവും 74,000 രൂപയും കവര്‍ന്നു. പൂവത്ത് മീത്തല്‍ മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം. മുഹമ്മദലിയും കുടുംബവും വിനോദയാത്രക്ക് പോയതായിരുന്നു. ഇക്കഴിഞ്ഞ ഒന്നിനാണ് കുടുംബം വിനോദ യാത്രക്കായി പോയത്.

രണ്ടിനാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബുധന്‍ കോഴിക്ക് തീറ്റ നല്‍കാനായി ബന്ധുവായ സ്ത്രീ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ന്നുകിടക്കുന്നതായി കണ്ടത്.

തുടര്‍ന്ന് ബന്ധു നാട്ടുകാരെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. മുറിയിലും പരിസരത്തും മഞ്ഞള്‍ പ്പൊടി വിതറിയ നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top