13 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

മഞ്ചേരി:എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയില്‍ 13 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍. വണ്ടൂര്‍ പോരൂര്‍ ചേരിപ്പറമ്പ് പന്നിക്കോടന്‍ വീട്ടില്‍ വേലായുധനാണ് (49) പിടിയിലായത്. മുമ്പും അബ്കാരി കേസില്‍ പ്രതിയായ വേലായുധന്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. മദ്യം സൂക്ഷിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

പ്രിവന്റീവ് ഓഫീസര്‍മാരായ സഫീര്‍  അലി, എം ജയപ്രകാശ്, രാജന്‍ നെല്ലിയായി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി സു നീര്‍, ഷഹദ് ശരീഫ്, എം ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top