തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അംഗം

തിരുവനന്തപുരം: തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി. നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിട്ടിയത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.

കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
ആലപ്പുഴയില്‍ ലഭിച്ച നാലു കുട്ടികളും ഉള്‍പ്പെടെ 13 കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയ്ക്ക് ഈ വര്‍ഷം പരിചരണയ്ക്കായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top