പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തി, പൂകച്ചവടക്കാരന് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് -കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ലവര്‍ മാര്‍ട്ടില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തര്‍ക്കം ഉണ്ടായി. ഇതിനിടെ കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാര്‍ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനീസിനെ കുത്തിയ കട്ടപ്പ കുമാര്‍ ഒളിവിലാണ്. അനീസിന്റെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top