ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള പരപ്പനങ്ങാടിയില്‍ കാളപൂട്ട്; പോലീസ് കേസെടുത്തു

പരപ്പനങ്ങാടി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയില്‍ കാളപൂട്ട് നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേരള എ പിഡെമിക്ക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലീസാണ് കേസെടുത്തിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സാംക്രമിക രോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് അറ്റത്തങ്ങാടിയില്‍ കാളപ്പൂട്ട്മത്സരം നടത്തിയത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാനും കാഴ്ച്ചരക്കാരായും നിരവധി പേരാണ് ഇവിടെ എത്തിയത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള പരപ്പനങ്ങാടിയില്‍ കാളപൂട്ട് മത്സരം

 

 

 

 

 

Share news
error: Content is protected !!
Scroll to Top