താനൂർ:നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ വല നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിര്‍വഹിച്ചു
. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സൈതാലവി അധ്യക്ഷനായി.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി. 40 ലക്ഷം രൂപ ചെലവിൽ ഹാർബർ എൻജിനിയറിംങ് വകുപ്പ് മുഖേനയാണ് നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ കടപ്പുറത്ത് വല നെയ്ത്ത് കേന്ദ്രം നിർമിച്ചത്.
23 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള 1962 ചതുരശ്ര അടി വിസ്തീർണത്തിൽ അനുബന്ധ സൗകര്യങ്ങളായ പാർക്കിംങ് ഏരിയയും ഉൾപ്പെട്ടിട്ടുണ്ട്. നിറമരുതൂർ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ഉപകരിക്കുക എന്ന ലക്ഷ്യത്തിലാണ് വല നെയ്ത്ത് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
ഹാർബർ അസി.എക്സി.എഞ്ചിനീയർ പി രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പ്രേമ, പോളാട്ട് നാസർ, നിറമരുതൂർ പഞ്ചായത്തംഗങ്ങളായ വി വി സുഹ്റ റസാഖ്, ടി ശ്രീധരൻ, പി വി പ്രേമലത, കദീജ തേക്കിൽ, പി പി സെെതുമോൻ, പി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ ടി ശശി സ്വാഗതം പറഞ്ഞു.




