ബുള്ളറ്റ് മോഷണം: യുവാവ് പിടിയിൽ

ഒഞ്ചിയം : അഴിയൂരിൽ വിട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് മോഷ്ടിച്ച പ്രതി ചോമ്പാല പൊലീസ് പിടിയിൽ. കാസർകോട് പനയാൽ സ്വദേശി ചേർക്കപ്പാറ ഹസ്ന മൻസിൽ ഇബ്രാഹിം ബാദുഷ (27)യാണ് പിടിയിലായത്.

ചോമ്പാല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി സുനിൽ കുമാർ നടത്തിയ അന്വേഷണത്തിൽ ബുള്ളറ്റ് കാസർകോട് ജില്ലയിൽ ഓടിച്ചുപോകുന്ന ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞത് കണ്ടെത്തി.

ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ വി വി ഷാജി,ചോമ്പാല സിപിഒ കെ പി രാഗേഷ് എന്നിവർ കാഞ്ഞങ്ങാടു വച്ച് ബുള്ളറ്റ് ഓടിക്കുന്നതിനിടയിൽ ഇബ്രാഹിം ബാദുഷയെ പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top