HIGHLIGHTS : Brothers arrested for beating children who attempted to steal

കൊണ്ടോട്ടി : സ്റ്റേഷനറി കടയിൽ മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച സഹോദരങ്ങളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി ആലിൻചുവട് ടി കെ ഹൗസ് മുഹമ്മദ് ആഷിക് (25), സഹോദരൻ ആദിൽ അഹമ്മദ് (23) എന്നിവരാണ് പിടിയിലായത്.
ഞായർ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കിഴിശ്ശേരി വളപ്പിൻകുണ്ടിലുള്ള സ്റ്റേഷനറി കടയിൽവച്ചാണ് മർദനം. കുട്ടികളെ പിടികൂടി പുലർച്ചെ ആറരവരെ കടയുടെ ഉള്ളിൽ തടഞ്ഞുവച്ച് ഇരുമ്പ് വടിയും മരത്തടികളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് ഏൽപ്പിച്ചു.
പൊലീസിനെ അന്വേഷണത്തിൽ കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടിവന്നതായി അറിഞ്ഞതോടെ കൊണ്ടോട്ടി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അരിമ്പ്ര, എക്കാപ്പറമ്പ് സ്വദേശികളായ കുട്ടികൾക്കെതിരെ മോഷണത്തിന് ജുവനൈൽ ബോർഡിൽ റിപ്പോർട്ട് നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


