HIGHLIGHTS : Building tax reform should be fixed at minimum tariff
പരപ്പനങ്ങാടി: ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്‍ പുതിയ കെട്ടിട നികുതി പരിഷ്‌കരണം എല്ലാ വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്കും ഏറ്റവും താഴെ തട്ടില്‍ നിന്നുള്ള താരിഫില്‍ പരിമിതപ്പെടുത്തണം എന്ന് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പരപ്പനങ്ങാടിയില്‍ കെട്ടിട നികുതി പിരിച്ചെടുത്തി രുന്നത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന തോത് വെച്ചായിരുന്നു എന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോ ടതി കെട്ടിട ഉടമകള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയുണ്ടായി. ഇത് പരപ്പനങ്ങാടിയിലെ മുഴുവന്‍ കെട്ടിട ഉടമകളും ഒന്നിച്ചു അണിനിരന്നത് കൊണ്ടാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ സൂചിപ്പിച്ചു.


കേസ് നിലവിലുള്ളതിനാല്‍ നികുതി കുടിശ്ശിക ഉണ്ടായിരുന്ന കെട്ടിട ഉടമകള്‍ക്ക് പരമാവധി ഗഡുക്കളായി, പലിശ ഇളവ് നല്‍കി കുടിശ്ശിക അടച്ചു തീര്‍ക്കുവാനുള്ള സാവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബില്‍ഡിംഗ് ഓണഴ്സ് അസോസിയേഷന്‍ ഭാരവാഹി ആയ ശ്രീ കെപി കുഞ്ഞാലികുട്ടിയെ അദ്ദേഹം തന്റെ 30 സെന്റ് ഭൂമി ഭൂരഹിതരായ 8 കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ കര്‍മ്മത്തെ അനുമോദിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
യോഗത്തില്‍ എ സി സലാം, അഡ്വക്കറ്റ് റഹീം, സകരിയ സിപി, പികെ മുനീര്‍, ഹാരിസ് ഇ പി, ഗോപാല കൃഷ്ണന്‍, അഷ്റഫ് നഹ, ഹുസൈന്‍, ഹമീദ് നഹ എന്നിവര്‍ പങ്ക് എടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു