HIGHLIGHTS : A one-and-a-half-year-old boy got hit by a car while playing in the backyard
കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരന്‍. അതിനിടെ കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ കുട്ടി കാറിനടിയില്‍ പെട്ടു പോവുകയായിരുന്നു. നിസാര്‍ – തസ്രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നതെന്നാണ് ലഭിച്ച വിവരം. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.

കുഞ്ഞിനെ ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു