Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

HIGHLIGHTS : മലപ്പുറം : ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി...

മലപ്പുറം : ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വഴിക്കടവ്, വെട്ടം വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും തിരൂര്‍ താലൂക്കിലെ മേല്‍മുറി, പെരിന്തല്‍മണ്ണയിലെ എടപ്പറ്റ വില്ലേജുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഓഫീസുകള്‍ എന്ന നിലയില്‍ കൂടുതല്‍ ജനസൗഹാര്‍ദ്ദപരമാക്കുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി.

നിലമ്പൂര്‍ താലൂക്കിലെ വഴിക്കടവ് വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ശിലാഫലകം അനാച്ഛാദനം ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിജ സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗങ്ങളായ പി. റൈഹാനത്ത്, ആലങ്ങാടന്‍ നാണി, ഷിഹാബുദ്ദീന്‍, ജുമൈലത്ത്, സി.കെ നാസര്‍, ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോഹരന്‍ തമ്പി, വില്ലേജ് ഓഫീസര്‍ പി.ആര്‍ ബാബുരാജന്‍, വില്ലേജ് അസിസ്റ്റന്റുമാരായ മുഹമ്മദ് അഷ്റഫ്, എം.സിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

തിരൂര്‍ മണ്ഡലത്തിലെ വെട്ടം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങ് വെട്ടം എ.എം.യു.പി സ്‌കൂളില്‍ നടന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു.സൈനുദ്ദീന്‍ അധ്യക്ഷനായി. സി.മമ്മൂട്ടി എം.എല്‍.എ ശിലാഫലകം അനാഛാദനവും പട്ടയ വിതരണവും നിര്‍വഹിച്ചു. പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനീയര്‍ എം.മുഹമ്മദ് അന്‍വര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തഹസില്‍ദാര്‍ പി.എസ് ലാല്‍ചന്ദ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റെ് നൗഷാദ് നെല്ലാഞ്ചേരി,വൈസ് പ്രസിഡന്റെ് രജനി മുല്ലയില്‍, ജില്ലാപഞ്ചായത്തംഗം ഇ.അഫ്സല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പി നാസര്‍, വി.തങ്കമണി, വാര്‍ഡ് അംഗം ആബിദസലാം, പി.കുഞ്ഞിമൂസ, അഡ്വ കെ.ഹംസ, വി.ഇ ലത്തീഫ്, കളരിക്കല്‍ മെഹര്‍ഷ, ശശിപരാരമ്പത്ത് എന്നിവര്‍ സംസാരിച്ചു.

തിരൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന മേല്‍മുറി വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനത്തിനോടനുബന്ധിച്ച് കാടാമ്പുഴയില്‍ പ്രാദേശികമായി നടന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനവും പട്ടയ വിതരണവും നിര്‍വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ചടങ്ങില്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി നാസിബുദ്ദീന്‍, വാര്‍ഡ് അംഗം സജിത ടീച്ചര്‍ നന്നേങ്ങാടന്‍, തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എ ജലീല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് ജി.എല്‍ നായര്‍, വില്ലേജ് ഓഫീസര്‍ വത്സ മാത്യു എന്നിവര്‍ സംസാരിച്ചു.

എടപ്പറ്റ വില്ലേജ് ഓഫീസിന്റെ കെട്ടിടനിര്‍മാണോദ്ഘാടന ചടങ്ങില്‍ വില്ലേജ്ഓഫീസര്‍ എസ്. ഉഷാകുമാരി, എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ വലിയാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം റഹ്‌മത്തുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍, ജംഷീന, തഹസില്‍ദാര്‍ (എല്‍.ആര്‍) സി.വി. മുരളീധരന്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വില്ലേജ് ഓഫീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എടപ്പറ്റ വില്ലേജ് ഓഫീസിന്റെ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഹൈടെക് വില്ലേജ് ഓഫീസാണ് പണിയുന്നത്. 45 ലക്ഷം രൂപ ചെലവിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. 1742 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടുനിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മാണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!