Section

malabari-logo-mobile

ബ്രൗണ്‍ഷുഗറുമായി താനൂര്‍,കല്‌പകഞ്ചേരി സ്വദേശികള്‍ പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം: വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായി. കല്‌പകഞ്ചേരി കുറുവത്താണി സ്വദേശി ക...

കുറ്റിപ്പുറം: വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായി. കല്‌പകഞ്ചേരി കുറുവത്താണി സ്വദേശി കല്ലന്‍വീട്ടില്‍ ഇബ്രാഹിം(24), താനൂര്‍ ശോഭാപറമ്പ്‌ സ്വദേശി തേരത്ത്‌ പറമ്പില്‍ അഭിലാഷ്‌(30) എന്നിവരാണ്‌ പിടിയിലായത്‌. ബുധനാഴ്‌ച കുറ്റിപ്പുറം ബസ്റ്റാന്റിന്‌ സമീപത്ത്‌ നിന്ന്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ 1.16 ഗ്രാം ബ്രൗണ്‍ഷുഗറും ഇത്‌ കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെത്തിയത്‌.

കേസിലെ ഒന്നാം പ്രതിയായ ഇബ്രാഹിം കഴിഞ്ഞ 10 ാം തിയ്യതി കഞ്ചാവ്‌ കൈവശം വെച്ചതിന്‌ തിരൂര്‍ എക്‌സൈസ്‌ പിടികൂടിയിരുന്നു. പ്രതികളെ തിരൂര്‍ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തിരുന്നു.

sameeksha-malabarinews

റെയ്‌ഡില്‍ കുറ്റിപ്പുറം എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ വി.ജെ റോയ്‌, എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ഷീജ, ഗിരീഷ്‌, മനോജന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!