പൊട്ടിയ കുടിവെള്ളപൈപ്പ് നന്നാക്കിയില്ല;പരപ്പനങ്ങാടിയില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയറെ ഉപരോധിച്ച് ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി: ദിവസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നന്നാക്കാത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പരപ്പനങ്ങാടി നഗരസഭയിലേക്കും തൊട്ടടുത്ത പഞ്ചായത്തുക്കള്‍ക്കും കുടിവെള്ളം നല്‍കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഇതു അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഇന്ന് രാവിലെ ഉപരോധ സമരം നടത്തിയത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാമെന്നു അസിസ്റ്റന്റ് എഞ്ചിനിയര്‍ ഉറപ്പു നല്‍കിയതായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ നെടുവ മേഖല സെക്രട്ടറി ജിബിന്‍ പാലശ്ശേരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹക്കീം കെ. പി, ഷുഹൈബ് ചെമ്പയില്‍, കൗണ്‍സിര്‍ എന്‍. എം ഷമേജ്, ശരത് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top