Section

malabari-logo-mobile

ശനി, ഞായര്‍ ദിവസങ്ങളില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കും; സമയ പുന:ക്രമീകരണവും

HIGHLIGHTS : bridge maintenance; Many trains have been cancelled

തിരുവനന്തപുരം: പുതുക്കാട്-ഇരിങ്ങാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 18, 19 തീയതികളില്‍ റെയില്‍വേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിരവധി ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. 18 ന് പകല്‍ 2.25 ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു –തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന എക്സ്പ്രസ്( 16348) രാത്രി 9.25 നേ പുറപ്പെടൂ.

18ന് റദ്ദാക്കിയവ:-

sameeksha-malabarinews

മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്(16603)
എറണാകുളം ജങ്ഷന്‍ –ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു(06018)
എറണാകുളം ജങ്ഷന്‍– ഗുരുവായൂര്‍ എക്സ്പ്രസ് (06448)

19ന് റദ്ദാക്കിയവ

തിരുവനന്തപുരം സെന്‍ട്രല്‍– മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16604)
ഷൊര്‍ണൂര്‍ ജങ്ഷന്‍– എറണാകുളം ജങ്ഷന്‍ മെമു എക്സ്പ്രസ്(06017)
ഗുരുവായൂര്‍– എറണാകുളം ജങ്ഷന്‍ എക്സ്പ്രസ്(06439)
എറണാകുളം ജങ്ഷന്‍–കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍ (06453)
കോട്ടയം–എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് സ്പെഷ്യല്‍(06434)

ഭാഗികമായി റദ്ദാക്കിയവ:-

ഹസ്രത് നിസാമുദ്ദീന്‍–എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22656) 17ന് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
ചെന്നൈ എഗ്മൂര്‍– ഗുരുവായൂര്‍ എക്സ്പ്രസ്(16127)17 ന് എറണാകുളം ജങ്ഷന്‍ വരെ മാത്രം.
18 ന് രാത്രി 11.15 നുള്ള ഗുരുവായൂര്‍– ചെന്നൈ എഗ്മൂര്‍ 19 ന് പുലര്‍ച്ചെ 1.20 ന് എറണാകുളം ജങ്ഷനില്‍ ല്‍നിന്നാകും.
18 ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ — തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്(16630) ഷൊര്‍ണൂര്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
19 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍–മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്(16629) 20 ന് പുലര്‍ച്ചെ 2.40 ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടും.
17 ന് അജ്മീര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം മരുസാഗര്‍ എക്സ്പ്രസ് തൃശൂര്‍വരെ മാത്രം.
18 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ –ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്( 16342) എറണാകുളംവരെ.
19ന് പുലര്‍ച്ചെ 3.25 ന് ഗുരുവായൂരില്‍നിന്ന്പുറപ്പെടേണ്ട ഗുരുവായൂര്‍–തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് ( 16341) എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ 5.20ന് പുറപ്പെടും.
18ന് വൈകിട്ട് 4.30 നുള്ള കാരൈക്കുടി– എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (16187) പാലക്കാട് വരെമാത്രം.
ഗുരുവായൂര്‍ — മധുര എക്സ്പ്രസ്(16328)ആലുവയില്‍നിന്ന് 19 ന് 7.24 ന് പുറപ്പെടും.
18 ന് മധുരയില്‍നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന മധുര ജങ്ഷന്‍–ഗുരുവായൂര്‍ എക്സ്പ്രസ്(16327) ആലുവ വരെമാത്രം.
എറണാകുളം ജങ്ഷനില്‍നിന്ന് 19 ന് രാത്രി 10.25 ന് പുറപ്പടേണ്ട എറണാകുളം–കാരൈക്കുടി എക്സ്പ്രസ്( 16188) 20 ന് പുലര്‍ച്ചെ 1.40 ന് പാലക്കാട് ജങ്ഷനില്‍നിന്ന് പുറപ്പെടും.

വഴി മാറ്റി വിടുന്നവ:-

17ന് രാവിലെ 10.35 ന് ഗാന്ധിധാമില്‍നിന്ന് പുറപ്പെടുന്ന ഗാന്ധിധാം ബിജി–നാഗര്‍കോവില്‍ എക്സ്പ്രസ്(16335) ഷൊര്‍ണൂര്‍ — പൊള്ളാച്ചി മധുരവഴി നാഗര്‍കോവിലിലേക്ക്.
17 ന് രാത്രി 23.50 ന് പുണെയില്‍നിന്ന് പുറപ്പെടുന്ന പുണെ ജങ്ഷന്‍ — കന്യാകുമാരി എക്സ്പ്രസ്( 16381) പാലക്കാട്–മധുര വഴി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!