HIGHLIGHTS : Both shutters of Kakkayam Dam opened
കനത്ത മഴയിൽ കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തി. ഈ സാഹചര്യത്തില്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതം തുറന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നേരത്തേ ജലനിരപ്പ് 757.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.

ഇതേത്തുടര്‍ന്ന് കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി അഞ്ച് അടി വരെ ഉയര്‍ത്തിയേക്കും. ഇതോടെ പുഴയിലെ ജലനിരപ്പ് നാല് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു