മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ഒഴിവുള്ള ബോണ്ടഡ് ലക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള  അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് നടക്കും.

അംഗീകൃത നഴ്സിങ്ങ് കോളേജുകളില്‍ നിന്നും നഴ്‌സിങ് വിഭാഗത്തില്‍ പി.ജി. യോഗ്യത നേടിയതും കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും യോഗ്യതയുള്ള  ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സ്വകാര്യ-സ്വാശ്രയ നഴ്‌സിങ് കോളേജുകളില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഇമെയില്‍-principalgcnm@gmail.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top