മുംബൈ:മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ദില്ലിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് 6 ഇ 762 വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ എട്ടുമണിയോടെയാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ വിവരം വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. പൈലറ്റും എയര്‍ഹോസ്റ്റസുമാരും ഉള്‍പ്പെടെ 200 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇമെയില്‍ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




