പാനൂരില്‍ ബോംബ് സ്‌ഫോടനം;സ്ഥലത്ത് നിന്ന് നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

HIGHLIGHTS : Bomb blast in Panur; remains of homemade bomb found at the scene

careertech

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുചാലിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് ബോംബുകളാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിയതെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് സ്ഫോടനം നടന്നിരുന്നു. നാടന്‍ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. നാടന്‍ ബോംബ് എറിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!