ബോളിവുഡ് താരം റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിയയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കും.

റിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. റിയയുടെ സഹോദരന്‍ ഷ്വായ്ക് ചക്രബര്‍ത്തിയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top