ദില്ലി; ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ് അഞ്ച് വര്‍ഷമായി ആസിഫ് ധര്‍മശാലയിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാതാള്‍ ലോക് എന്ന ആമസോണ്‍ പ്രൈം വെബ് സീരീസിലൂടെയാണ് ആസിഫ് ബസ്‌റ ശ്രദ്ധേയനായത്. ജബി വീ മെറ്റ്, കൈ പോ ചെ, ഹിച്ച്കി , ക്രഷ് 3 തുടങ്ങിയ ചിത്രങ്ങളിലും അദേഹം വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചതനായ താരമാണ് ആസിഫ്.




